ഗോത്രകലയെ അടുത്തറിയാൻ ഗദ്ദിക 2018 ആരംഭിച്ചു

gadhika
SHARE

ഗോത്രകലകളുടേയും  പരമ്പരാഗത ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനമേളയായ ഗദ്ദിക 2018 ന് പൊന്നാനിയില്‍ തുടക്കം.10 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ഗോത്ര വിഭാഗങ്ങുടെ രുചിക്കൂട്ടുകളും ചികില്‍സാ രീതികളും പൊതുജനങ്ങള്‍ക്ക് നേരിട്ടുകണ്ട് മനസിലാക്കാം.

പൊന്നാനി എ.വി ഹയര്‍സെക്കന്റെറി സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന ഗദ്ദിക മേള ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തിന്റെ മാതൃക പൊതു ജനങ്ങള്‍ക്ക് കാട്ടികൊടുക്കുകയാണ്. ഗോത്ര വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഏറുമാടുവും കൊച്ചു കുടിലും മേളക്കെത്തുന്നവരെ  ആകര്‍ഷിക്കുന്നു.

അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനത് കലകളും സംരക്ഷിക്കുകയാണ് ഗദ്ദിക 2018 ന്റെ ലക്ഷ്യം.പട്ടിക ജാതി ,പട്ടിക വര്‍ഗ വികസന വകുപ്പുകളും കിര്‍ടാഡ്സും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷന്‍ മേള ഉദ്ഘാടനം ചെയ്തു

പട്ടിക ജാതി വികസന വകുപ്പിന്റെ 80 ഉം പട്ടിക വര്‍ഗ വികസന വകുപ്പിന്റെ 22 സ്റ്റാളുകളും മേളയില്‍ ഉണ്ട്.ഇതിലൂടെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ചികില്‍സാ രീതികളും വന വിഭവങ്ങളും ഗോത്ര ഭക്ഷണങ്ങളും പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നു.വൈകുന്നേരങ്ങളില്‍ നടക്കുന്ന സാംസ്കാരിക പരിപാടികളില്‍ മുപ്പതോളം പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.