ഭിന്നശേഷിക്കാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഡ്രൈവിങ് ടെസ്റ്റ് നടത്തി

Thumb Image
SHARE

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസന്‍സ് വിതരണം ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്. കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നടത്തിയ അദാലത്തില്‍ അമ്പതിലധികം പേര്‍ പങ്കെടുത്തു. 

ജന്മനാ കാലുകളിലാത്ത കൊടുവള്ളി സ്വദേശി. അബ്ദുല്‍ സലാമിന്‍റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വാഹനം. ഒടുവില്‍ വാഹനം വാങ്ങിയെങ്കിലും ലൈസന്‍സ് എടുത്തിരുന്നില്ല. ഇപ്പോഴാണ് അതിന് സാഹചര്യമൊരുങ്ങിയത്. 

അബ്ദുല്‍ സലാമിനെപ്പോലെ ഒട്ടേറെപ്പേര്‍ക്കാണ് അദാലത്ത് ഉപകാരപ്പെട്ടത്. ടെസ്റ്റിനു ശേഷം ഒരു മണിക്കൂറിനകം ലൈസന്‍സും വിതരണം ചെയ്തു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. 

MORE IN NORTH
SHOW MORE