എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്

nattukootam-endosulfan
SHARE

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേത‍ൃത്വം ഉള്‍പ്പെടെ സര്‍വ്വക്ഷി സംഘത്തിന്റെ പിന്തുണയുണ്ട് സമരത്തിന്. മനോരമ ന്യൂസ് സംഘടിപ്പിച്ച നാട്ടുകൂട്ടം ചര്‍ച്ചയിലാണ് വിവിധ രാഷ്ട്രീയ കക്ഷികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടി ജനകീയകൂട്ടായ്മയില്‍ പടുത്തുയര്‍ത്തിയ അമ്പലത്തറയിലെ സ്നേഹവീടിന്റെ മുറ്റത്തായിരുന്നു നാട്ടുക്കൂട്ടം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മുന്നില്‍ നിന്ന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇടതുമുന്നണിയും, ഡി.വൈ.എഫ്.ഐയും ഇപ്പോള്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കംപോയി എന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നത്. 

ഇപ്പോഴും ദുരിതബാധിതര്‍ക്കൊപ്പം തന്നെയാണെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.മണികഠന്‍ വ്യക്തമാക്കി. പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇരകള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തും, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലും വ്യക്തമാക്കി. രാഷ്ട്രീയത്തിനപ്പുറം കാസര്‍കോടിന്റെ പ്രശ്നമായി എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കാണണമെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെയും ആവശ്യം

MORE IN NORTH
SHOW MORE