റെഗുലേറ്റര്‍ കം ബ്രിഡ്ജ് നോക്കുകുത്തി; എങ്ങുമെത്താതെ ചമ്രവട്ടം ടൂറിസം പദ്ധതി

chamravattam
SHARE

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നോക്കുകുത്തിയാവുമ്പോള്‍ അസ്തമിക്കുന്നത് ഒരു പ്രദേശത്തിന്റെ ടൂറിസം സാധ്യത കൂടിയാണ്.വിനോദ സഞ്ചാരം ലക്ഷ്യമിട്ട് നിര്‍മിച്ച ചമ്രവട്ടം പുഴയോര സ്നേഹപാത ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല.പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പാര്‍ക്ക് കൃത്യമായി പരിപാലിക്കാത്തതിനാല്‍ നശിക്കുകയാണ്. 

റെഗുലേറ്റര്‍ കം ബ്രിഡ്ജിനൊപ്പം ചമ്രവട്ടത്തെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യവും ചമ്രവട്ടം പദ്ധതിക്കുണ്ടായിരുന്നു.ഇതിന്റെ ഭാഗമായാണ് നിളയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ സ്നേഹപാത പാര്‍ക്ക് ഒരുക്കിയത്.മൂന്നു കോടി രൂപ മുടക്കിയാണ് പാര്‍ക്ക് നിര്‍മിച്ചത്.ഒരു കിലോമീറ്റര്‍ നീളത്തില്‍ നടപാത, ഒാപ്പണ്‍ സ്റ്റേജ്, കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം, വാച്ച് ടവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.പാര്‍ക്ക് കൃത്യമായി പരിപാലിക്കാത്തതിനാല്‍ , പാര്‍ക്കിലെ ഉപകരണങ്ങളെല്ലാം നശിക്കുകയാണ്, സുരക്ഷാ വേലികളില്‍ ചെടികള്‍ വളര്‍ന്നു 

ചമ്രവട്ടത്തെ ജലസംഭരണിയില്‍ വാട്ടര്‍ സ്പോര്‍ട്സ് ടൂറിസം പദ്ധതി ആരംഭിക്കുന്നതിനായി ഗോവയില്‍ നിന്നുള്ള പ്രത്യേക സംഘം എത്തി സ്ഥല പരിശോധന നടത്തിയിരുന്നു.എന്നാല്‍ ഷട്ടറുകള്‍ക്കിടയിലെ ചോര്‍ച്ച വര്‍ധിച്ചു വരുന്നതിനാല്‍ പദ്ധതിയുടെ ലക്ഷ്യമായ ജല സംഭരണം ഇതുവരെ നടന്നിട്ടില്ല.ജലം സംഭരിക്കേണ്ട സ്ഥലത്ത് പായലും പുല്ലും വളര്‍ന്നിരിക്കുകയാണ്.

MORE IN NORTH
SHOW MORE