ആയുർവേദത്തെ അടുത്തറിയാൻ അവസരമൊരുക്കി മെഡിക്കൽ വിദ്യാർഥികൾ

ayurveda-pariyaram
SHARE

ആയുർവേദത്തെ അടുത്തറിയാൻ പ്രദർശനമൊരുക്കി കണ്ണൂർ പരിയാരം ആയുർവേദ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ. ആയുര്‍വേദത്തിലെ ചികില്‍സാരീതികളും വിഭാഗങ്ങളും ആഹാരരീതികളും വിവരിക്കുന്നതാണ് പ്രദര്‍ശനം. മെഡിക്കൽ കോളജിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പുതുതലമുറയ്ക്ക് ആയുർവേദത്തെ അടുത്തറിയാൻ അവസരം ഒരുക്കിയിരിക്കുന്നത്. 

രസശാല. ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുന്ന കേന്ദ്രം. ഓരോ ഉപകരണങ്ങളും മരുന്നുകളും സൂക്ഷിക്കേണ്ടത് ഏത് മുറിയിലെന്ന് വിശദീകരിക്കുന്നു. മനുഷ്യശരീരത്തിലുള്ള 107 മര്‍മങ്ങളും അടയാളപ്പെടുത്തി പ്രാധാന്യം വിദ്യാര്‍ഥികള്‍തന്നെ സന്ദര്‍ശകര്‍ക്ക് പറഞ്ഞുനല്‍കും. വിവധതരം കിഴികള്‍. അവ എങ്ങനെ നിര്‍മിക്കുന്നു, എന്തിന് ഉപയോഗിക്കുന്നു. തുടങ്ങിയ കാര്യങ്ങളും സാധാരണക്കാന് അടുത്തറിയാം. മൃതശരീരങ്ങളെക്കുറിച്ച് ആചാര്യന്മാർ പിഠിപ്പിച്ചതെങ്ങനെയെന്നും അവതരിപ്പിച്ചിട്ടുണ്ട്. 

വിവിധതരം ചികിൽസാ രീതികളും ആരോഗ്യകരമായ ജീവിതത്തിന് എന്തെല്ലാം കഴിക്കണമെന്നും പ്രദര്‍ശനം കണ്ടിറങ്ങിയാല്‍ ബോധ്യപ്പെടും. അശ്രദ്ധമായി ആയുര്‍വേദമരുന്ന് ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്. ഇളനീര്‍കുഴമ്പ് പോലുള്ള മരുന്നുകളുടെ യഥാര്‍ഥ ഉപയോഗവും അറിയാം. വെള്ളിയാഴ്ച പ്രദര്‍ശനം അവസാനിക്കും. ഈമാസം ഇരുപത്തിമൂന്നിനും ഇരുപത്തിനാലിനും സൗജന്യ മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും ഒരുക്കിയിട്ടുണ്ട്. 

MORE IN NORTH
SHOW MORE