ബൽറാമിനെതിരായ തെറിവിളികൾ നാസികളുടെ ഭാഷ; കല്‍പറ്റ നാരായണൻ

Thumb Image
SHARE

വി.ടി ബല്‍റാമിനെതിരെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന തെറിവിളികള്‍ നാസികളുടെ ഭാഷയെന്ന് കവി കല്‍പ്പറ്റ നാരായണന്‍. ബല്‍റാം പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെങ്കില്‍ തെറിപറഞ്ഞല്ല തിരുത്തിക്കേണ്ടതെന്നും അദേഹം കോഴിക്കോട്ട് പറഞ്ഞു. സെന്റ് ജോസഫ് ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശ്ലീലം മാത്രമാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പ്രതിരോധം.ജര്‍മ്മന്‍ ഭാഷയെ തെറിവിളിമാത്രമാക്കി മാറ്റിയത് നാസികളാണ്.പറയാന്‍ പാടില്ലാത്ത തെറിവിളിച്ചല്ല വിടി ബല്‍റാമിനെ തിരുത്തേണ്ടത് പറയേണ്ടത് സഭ്യമായി പറഞ്ഞാണ് 

സ്വതന്ത്രസംവാദങ്ങളുടെ അരങ്ങായി മാറേണ്ട സമൂഹമാധ്യമങ്ങള്‍ തെറിവിളിയിലേക്ക് ഒതുങ്ങിയെന്ന് അദേഹം കുറ്റപ്പെടുത്തി.ആവിഷ്ക്കാരങ്ങളിലെ മുറിപ്പാടുകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം െചയ്യുകയായിരുന്നു കവി കല്‍പ്പറ്റ നാരായണന്‍.പ്രൊഫസര്‍ വിജി തമ്പി അധ്യക്ഷനായിരുന്നു.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.