നൂറുമേനി വിളവില്‍ കണ്ണും മനസും നിറഞ്ഞ് പൊന്നാനിയിലെ കര്‍ഷകർ

Thumb Image
SHARE

പൊന്നാനിയുടെ പാടശേഖരങ്ങളിൽ നിന്ന് നൂറുമേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ. പൊന്നാനി നഗരസഭയുടെ പൊന്നാര്യൻ കൊയ്യുന്ന പൊന്നാനി പദ്ധതിയിലൂടെ 93 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തത് 

പൊന്നാനിയുടെ നഷ്ടപ്പെട്ട കാർഷിക സംസ്കാരം വീണ്ടെടുക്കുകയാണ് ഇവിടെ.93 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.2 വർഷം മുമ്പാണ് പൊന്നാനി നഗരസഭ പൊന്നാര്യൻ കൊയ്യുന്ന പൊന്നാനി പദ്ധതി ആരംഭിച്ചത്.30 ഏക്കറിൽ തുടങ്ങിയ കൃഷി 100 ഏക്കറിൽ എത്തി നിൽക്കുന്നു.പരമ്പരാഗത നെൽവിത്തുകളാണ് കൃഷി ചെയ്തത് 

93 ഏക്കറിൽ 70 ഏക്കറിലെ കൊയ്ത്തു കഴിഞ്ഞു. കൊയ്തെടുത്ത നെൽകറ്റകൾ മെതിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. കൂട്ടിന് കൃഷിപാട്ടിന്റെ ഈണവും പൊന്നാനി പാടശേഖര സമിതിക്കു കീഴിൽ 44 കർഷകരാണ് കൃഷി ചെയ്തത്.ഒരു ഹെക്ടറിന് പതിനേഴായിരം രൂപയും വിത്തും നഗരസഭ നൽകി നെല്ല് സംഭരിച്ച് അരിയാക്കി പൊന്നരി എന്ന പേരിൽ അരിമേള നടത്തി വിപണിയിൽ എത്തിക്കാനുള്ള തയാറെടുപ്പും നഗരസഭ ആരംഭിച്ചു. 

MORE IN NORTH
SHOW MORE