കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ക്ക് വീണ്ടും നിയന്ത്രണം

Thumb Image
SHARE

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു.റണ്‍വേയുെട സുരക്ഷാമേഖലയായ റിസയുടെ നീളം കൂട്ടുന്നതുമായി ബന്ധപ്പെട്ട്ജനുവരി 15 മുതല്‍ ജൂണ്‍ 30 വരെ റണ്‍വേ ഭാഗികമായി അടക്കും. നിയന്ത്രണം വിമാന സര്‍വീസുകളെ ബാധിക്കില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. 

റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ യുടെ നീളം കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ക്രമീകരണം.റിസയുടെ നീളത്തിനനുസരിച്ച് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പണിയാണ് നടക്കുക.ജനുവരി 15 മുതല്‍ ജൂണ്‍ 30 വരെ രണ്ടു ഘട്ടങ്ങളിലായാണ് റണ്‍വേ അടച്ചിടുക.ജനുവരി 25 മുതല്‍ 24 വരെയുള്ള ആദ്യ ഘട്ടത്തില്‍ ഉച്ചക്ക് 12 നും 7 നും ഇടയില്‍ ഒരു മണിക്കൂര്‍ റണ്‍വേ സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കും 

രണ്ടാം ഘട്ടമായ ജനുവരി 25 മുതല്‍ ജൂണ്‍ 30 വരെ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെയുമാണ് പൂര്‍ണമായും അടച്ചിടും.മൂന്നു വിമാനങ്ങളുടെ സര്‍വീസുകള്‍ പുനക്രമീകരിക്കും 

റണ്‍വേയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിസയുടെ നീളം കൂട്ടുന്നത്.റിസയുടെ നീളം 90 മീറ്ററില്‍ നിന്ന് 240 മീറ്ററായാണ് വര്‍ധിപ്പിക്കുക. കരിപ്പൂരില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാനങ്ങളേയും ഇക്കാര്യം അറിയിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി കത്ത് നല്‍കിയിട്ടുണ്ട്. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.