വി ആർ കണ്ണൂർ; വിപ്ലവകരമായ മാറ്റത്തിന് കണ്ണൂർ

Thumb Image
SHARE

അടിയന്തര സന്ദേശങ്ങളും സർക്കാർ സേവനങ്ങളും മൊബൈൽ ഫോൺ വഴി ജനങ്ങളിലെത്തിക്കാൻ കണ്ണൂർ ജില്ലാ ഭരണകൂടം. വി ആർ കണ്ണൂരെന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയാണ് വിപ്ലവകരമായ മാറ്റത്തിന് കണ്ണൂർ ഒരുങ്ങുന്നത്. 

പ്രകൃതിദുരുന്തങ്ങൾ, മുന്നറിയിപ്പുകൾ അങ്ങനെ എന്ത് വിവരങ്ങളും കലക്ടർക്ക് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാം. സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള റേറ്റിങ് പൊതുജനത്തിന് ആപ്ലിക്കേഷൻ വഴി കലക്ടർക്കും കൈമാറാം. ജില്ലാ കലക്ടറാണ് അഡ്മിൻ. 

സർക്കാർ ഓഫിസുകളിലേക്ക് ഫോൺ വിളിക്കണമെങ്കിലും ആപ്ലിക്കേഷൻ തുറന്നാൽ മതി. ഇ-മെയിൽ സന്ദേശവും അയക്കാം. ഒറ്റ ക്ലിക്കിൽ ഓഫിസിലേക്കുള്ള വഴിയും കണ്ടെത്താം. ജില്ലാ ഭരണകൂടം നടത്തുന്ന പത്ത് കർമപരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ.

MORE IN NORTH
SHOW MORE