മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസികൾക്ക് ഭൂമി നല്‍കി

Thumb Image
SHARE

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 56 ആദിവാസി കുടുംബങ്ങൾക്ക് കൂടി ഭൂമിയുടെ കൈവശാവകാശം നല്‍കി. ഒരേക്കർ ഭൂമി വീതമാണ് നൽകിയത്. സർക്കാരിന്റെ മുൻ തീരുമാനപ്രകാരം ഇനി 141 കുടുബങ്ങൾക്ക് കൂടി ഭൂമി ലഭിക്കാനുണ്ട്. 

മുത്തങ്ങസമരത്തില്‍ പങ്കെടുത്ത 283 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 86 കുടുംബങ്ങൾക്ക് നേരത്തെ കൈവശാവകാശം നൽകിയിരുന്നു. ഇന്നലെ 56 പേർക്ക് കൂടി ഭൂമി നൽകി.വയനാട് 

ജില്ലയിലെ മൂന്ന് താലൂക്കുകളിലായാണ് ഒരേക്കര്‍ വീതം ഭൂമി നല്‍കുന്നത്. 

വനത്തില്‍ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്ന് തെളിയിക്കാന്‍ സമരത്തിനായെന്ന് സമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ പറഞ്ഞു. ബാക്കിയുള്ള 141 ആദിവാസി കുടുംബങ്ങള്‍ക്കു കൂടി ഉടന്‍ ഭൂമി കണ്ടെത്തി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

MORE IN NORTH
SHOW MORE