കല്‍പാത്തി അഗ്രാഹാര തെരുവുകള്‍ ദേവരഥസംഗമത്തിനൊരുങ്ങി

Thumb Image
SHARE

കല്‍പാത്തിയുടെ അഗ്രാഹാരതെരുവുകളില്‍ ഭക്തിയുടെ തേരുമായി ഒന്നാംരഥോല്‍സവം. ആയിരത്തിലധികം ഭക്തരാണ് രഥോല്‍സവത്തില്‍ പങ്കുചേര്‍ന്നത്. വ്യാഴാഴ്ചയാണ് അഞ്ചുരഥങ്ങളുടെ ദേവരഥസംഗമം. 

അഴക്്്വിരിയിച്ച രഥങ്ങളിൽ തൊടാൻ ആയിരങ്ങളാണ് കല്‍പാത്തിയില്‍ ഒത്തുകൂടിയത്. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിമാരും, വള്ളി ദൈവാന സമേത സുബ്രഹ്മണ്യനും ഗണപതിയും രഥങ്ങളിലേറിയതോടെ രഥംവലിയ്ക്കൽ ചടങ്ങ് തുടങ്ങി. രഥങ്ങളിലേറിയ ദേവകുടുംബം പുതിയ കൽപാത്തി ഗ്രാമത്തിലൂടെ പകുതി ദൂരം സഞ്ചരിച്ചതോടെ ഒന്നാം തേർ ദിനത്തിൽ പ്രദക്ഷിണം പൂർത്തിയായി. 

വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം, പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയകല്‍പ്പാത്തി ലക്ഷ്മിനാരായണപെരുമാള്‍ ക്ഷേത്രം , ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് രഥോൽസവത്തിന്റെ ചടങ്ങുകൾ. മൂന്നാംദിവസമായ വ്യാഴാഴ്ചയാണ് സമാപനം. അ‍ഞ്ചുരഥങ്ങളും തേരുമുട്ടിയിൽ സംഗമിക്കും. 

MORE IN NORTH
SHOW MORE