മലപ്പുറം കാക്കത്തോട് പാലം തകർച്ചാഭീഷണിയിൽ

Thumb Image
SHARE

പെരിന്തൽമണ്ണ – ബെംഗളൂരു പാതയില്‍ മലപ്പുറം കാക്കത്തോട് പാലം തകർച്ചാഭീഷണിയിൽ. ഏത് സമയത്തും തകർന്നുവീണേക്കാവുന്ന പാലം നന്നാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പാലമാണിത്. കാലപ്പഴക്കം കൊണ്ട് അടിഭാഗങ്ങളും ഇരുമ്പുകാലുകളുമെല്ലാം ദ്രവിച്ചു. ഈ പാലത്തിലൂടെയാണ് മൈസൂരിൽ നിന്നുള്ള ചരക്കു ലോറികളും അന്തർ സംസ്ഥാന വാഹനങ്ങളും കടന്നുപോകുന്നത്.

കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രമേ ഇതുവഴി കടന്നു പോവാൻ കഴിയുകയുള്ളൂ.അതുകൊണ്ടു തന്നെ ഗതാഗതക്കുരൂക്കും രൂക്ഷം.കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്കും ആശ്രയം ഈ പാലം തന്നെയാണ.

മാറി മാറി വരുന്ന സർക്കാറുകളുടെ അവഗണനക്കെതിരെ വലിയ പ്രതിഷേധമാണ് നട്ടുകാരിൽ നിന്ന് ഉയരുന്നത്.

MORE IN NORTH
SHOW MORE