ജനവാസമേഖലയിലൂടെ ജലപാത നിർമ്മാണം; ഉപ്പുവെള്ളം കയറുമെന്ന് നാട്ടുകാർ

Thumb Image
SHARE

ജലപാതയ്ക്കായി ജനവാസമേഖലയിലൂടെ കനാൽ നിർമിച്ചാൽ പ്രദേശത്ത് ഉപ്പുവെള്ളം കയറുമെന്നാണ് മാക്കുനിയിലെ നാട്ടുകാർ പറയുന്നത്. കാർഷിക ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറ ഇതോടെ തകരും. ഏറ്റെടുക്കലിന്റെ ആശങ്കയിൽ പുതിയ വീടുകളുടെ നിർമാണവും മുടങ്ങിയിരിക്കയാണ്. 

കടലോരപ്രദേശമായതിനാൽ ഉപ്പുവെള്ളത്തിന്റെ പ്രശ്നം ഇപ്പോൾതന്നെയുണ്ട്. വേനൽക്കാലത്ത് റവന്യൂവകുപ്പാണ് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ടെന്ന് ജലസേചനവകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇത് അവഗണിച്ചാണ് വീണ്ടും സർവേ നടപടികൾ ആരംഭിച്ചിരിക്കുന്നത്. 

പദ്ധതിയെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നതിനാൽ പതിമൂന്ന് വീടുകളുടെ നിർമാണമാണ് പാതിവഴിയിൽ അവസാനിപ്പിച്ചത്. പദ്ധതി നടപ്പായാൽ മാക്കുനി ടൗണിലെ കടകളും ഒഴിപ്പിക്കേണ്ടിവരും. 

MORE IN NORTH
SHOW MORE