കരിപ്പൂർ വിമാനത്താവളത്തിലേക്ക് വെള്ളം നൽകാനാവില്ലെന്നു പുളിക്കൽ പഞ്ചായത്ത്

Thumb Image
SHARE

മലപ്പുറം കൊണ്ടോട്ടി ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വെള്ളം നൽകാൻ കഴിയില്ലെന്ന് പുളിക്കൽ പഞ്ചായത്ത്. ഉപഭോക്താക്കൾക്ക് വെള്ളം എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. വലിയപറമ്പിൽ സ്ഥാപിച്ച സംഭരണിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വെള്ളം നൽകണമെന്നാവശ്യപ്പെട്ട് ജലവിഭവവകുപ്പ് കത്തുനൽകിയ സാഹചര്യത്തിലാണ് പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. 

ചീക്കോട് കുടിവെള്ള പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് കഴിഞ്ഞ 10 വർഷമായി പുളിക്കൽ പഞ്ചായത്തിലെ ജനങ്ങൾ കഴിയുന്നു. ജലവകുപ്പിന്റേയും ജലനിധിയുടേയും നേതൃത്വത്തിൽ സർവേ നടപടികൾ പൂർത്തിയായെങ്കിവും വെള്ളം ഇതുവരെ കിട്ടിയിട്ടില്ല. അതിനിടയിലാണ് പഞ്ചായത്തിലെ ജലസംഭരണിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വെള്ളം കൊണ്ടുപോകാനുനുള്ള അപേക്ഷയുമായി ജലവകുപ്പ് പഞ്ചായത്തിൽ എത്തിയത്.കടുത്ത വരൾച്ച നേരിടുന്ന പ്രദേശമായതിനാൽ ജലവിതരണം ആരംഭിച്ചാൽ പഞ്ചായത്തിലെ ജനങ്ങൾക്ക് മാത്രമേ വെള്ളം നൽകാൻ കഴിയുള്ളൂ എന്നാണ് നിലപാട് 

ചീക്കോട് പദ്ധതിക്കായി ഒാരോ പഞ്ചായത്തിലും സംഭരണികൾ നിർമിച്ചിട്ടുണ്ട്.കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പള്ളിക്കൽ പഞ്ചയത്തിലും കൊണ്ടോട്ടി നഗരസഭാ പരിധിയിലും ജലസംഭരണികൾ ഉണ്ട്.ഇവിടെ നിന്നും വെള്ളം എടുക്കാതെ പുളിക്കൽ പഞ്ചയത്തിലെ ജലസംഭരണിയെ എന്തിനാശ്രയിക്കുന്നു എന്ന ചോദ്യമാണ് പഞ്ചായത്തംഗങ്ങൾക്കൊപ്പം നാട്ടുകാരും ഉന്നയിക്കുന്നത് 

MORE IN NORTH
SHOW MORE