കോഴിക്കടകളിൽ നിന്നുളള മാലിന്യം മൂലം കോഴിക്കോട് ബീച്ച് ചീഞ്ഞു നാറുന്നു

kozhikode-beach
SHARE

കോഴിക്കടകളിൽ നിന്നുള്ള മാലിന്യം മൂലം കോഴിക്കോട് ബീച്ച് ചീഞ്ഞു നാറുന്നു. പഴയ കടൽപാലത്തിന് സമീപം രാപ്പകല്‍ ഭേദമെന്യെയാണ് മാലിന്യങ്ങൾ തള്ളുന്നത്. വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള നഗരസഭയുടെ കടുത്ത നടപടികള്‍ക്കൊന്നും പ്രശ്നത്തിന് തടയിടാനായില്ല.

വലിയ പ്ലാസ്റ്റിക് കുട്ടകളിൽ മാലിന്യം ശേഖരിച്ച് കൂട്ടത്തോടെ കടലിൽ കൊണ്ടു പോയി തളളുന്നത് ഇവിടങ്ങളിലെ പതിവു കാഴ്ചയാണ്. . കോഴിക്കോട് നഗരത്തിലെ കോഴിക്കടകളിലെ പതിവു രീതിയാണ് ഇതെന്നും നാട്ടുകാർ ആരോപിക്കുന്നു. കടലിൽ തളളുന്ന ഇറച്ചി അവശിഷടങ്ങൾക്കു വേണ്ടി കൂട്ടമായി നായ്ക്കൾ ഇവിടെയെത്തുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇറച്ചി അവശിഷ്ടങ്ങൾ കാക്കകൾ കൊത്തി വലിച്ചും പല സ്ഥലങ്ങളിൽ കൊണ്ടു പോയി ഇടുന്നതും മാലിന്യപ്രശ്നം രൂക്ഷമാക്കുന്നു.നടപടിയെടുത്ത് കോർപ്പറേഷനും മടുത്തു.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.