കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തത്തെ ഇനി മുന്‍പത്തെപ്പോലെ ഭയക്കേണ്ടതില്ല. ഫയര്‍ ഹൈഡ്രന്‍ പോയിന്റുകള്‍ സ്ഥാപിക്കണമെന്ന വ്യാപാരികളുടെ എക്കാലത്തേയും ആവശ്യം സാധ്യമായിരിക്കുകയാണ്. ജില്ലാ കലക്ടര്‍ യു.വി ജോസ് ഫയര്‍ ഹൈഡ്രന്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിച്ചു.
ഏത് നിമിഷവും തീപ്പിടിക്കാനും അതിവേഗം തീപ്പടരാനും സാധ്യതയുള്ള മിഠായിത്തെരുവില്‍ പക്ഷെ ഫയര്‍ഫോഴ്സിന്റെ വാഹനങ്ങള്‍ പോലും കടന്നുചെല്ലാന്‍ പോലും വിസ്തൃതിയില്ല.ഇതിന് പരിഹാരമായി ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ് തെരുവില്‍ വിവിധ പോയിന്റുകളില്‍ ഫയര്‍ ഹൈഡ്രന്‍ സ്ഥാപിക്കുകയെന്നത്.
നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഹൈഡ്രൈന്റ് പോയിന്റുകള്‍ വഴി ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ തെരുവിനകത്ത് പ്രവേശിക്കാതെ തന്നെ തീയണക്കാന്‍ സാധിക്കും മാനാഞ്ചിറയോട് ചേര്‍ന്ന് ടാങ്കും പൈപ്പ് ലൈനും സ്ഥാപിക്കുന്നതോടെ ഫയര്ഹൈഡ്രന്റെ പ്രവര്‍ത്തനം പൂര്‍ണമാവും.
തെരുവിലെ 2500കടകളിലും ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനങ്ങള്‍ ശക്തമാക്കിയതും തീപ്പിടുത്തത്തിനുള്ള സാധ്യത കുറയ്ക്കുന്നു