തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പ്രാചരണ ഫ്ലെക്സ് ബോർഡുകൾ മുഴുവൻ റീസൈക്കിൾ ചെയ്ത് മാതൃകയായി മട്ടന്നൂർ നഗരസഭ. തിരഞ്ഞെടുപ്പ് കമ്മിഷനും രാഷ്ട്രീയ പാർട്ടികളും സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷനും സംയുക്തമായാണ് പരിസ്ഥി സൗഹാർദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കിയത്.
തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ ആകർഷിക്കാൻ വഴിയോരങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണിത്. ഇവ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികൾതന്നെ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം തിരികെയെടുത്തു. ശേഷം ഫ്ലെക്സ് അച്ചടിച്ച കേന്ദ്രങ്ങളിൽതന്നെ എത്തിച്ചുനൽകി. പിവിസി രഹിത ഇക്കോസൈൻ ഫ്ലെക്സ് ബോർഡുകളങ്ങനെ റീസൈക്കിളിങ് കേന്ദ്രത്തിലെത്തിച്ച് രൂപം മാറി. ഇനി പാത്രങ്ങളും മറ്റ് പ്ലാസ്റ്റിക് ഉൽപന്നങ്ങളുമായി വിപണിയിലെത്തും.
മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് പൂർണമായും പരിസ്ഥിതി സൗഹാർദപരമായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്്വാക്കായി പോകാതിരിക്കാനാണ് എല്ലാവരും കൈകോർത്തത്.