E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനം: ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂർ അഞ്ചരകണ്ടി മെഡിക്കൽകോളജിലെ പ്രവേശനം ക്രമപ്പെടുത്താനുള്ള ഒാര്‍‍ഡിനൻസ് ഗവർണ്ണർ മടക്കി. 2016.2017 അധ്യയനവർഷം പ്രവേശനം നേടിയ 150 വിദ്യാർഥികളുടെ പ്രവേശനം ക്രമപ്പെടുത്താനും പഠനം തുടരാനുമാണ് ഒാര്‍‍ഡിനൻസ് പുറപ്പെടുവിച്ചത്. ഈ വിദ്യാർഥികളുടെ പ്രവേശനം സുപ്രീം കോടതി നേരത്തെ റദ്ദുചെയ്തിരുന്നു. 

‍ഒാർഡിനൻസ് സംബന്ധിച്ച് കൂടുതൽവ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് ഗവർണ്ണർജസ്റ്റിസ് പി.സാദശിവം ഒാര്‍‍ഡിനനൻസ് മടക്കിയത്. സുപ്രീംകോടി റദ്ദാക്കിയ മെഡിക്കൽപ്രവേശനം ഒാര്‍‍ഡിനൻസിലൂടെ പുനസ്ഥാപിക്കാനാവുമോ എന്നാണ് ഗവർണ്ണർമുന്നോട്ട് വെച്ചിരിക്കുന്ന ചോദ്യം. 2016.2017 അധ്യനവർഷം പ്രവേശനം നേടിയ 150 വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ചാണ് തർക്കം ഉടലെടുത്തത്. പ്രവേശന പ്രക്രിയ ശരിയായല്ല നടന്നത്, രേഖകൾപൂർണ്ണമല്ല, ചില അനർഹർ പ്രവേശനം നേടി എന്നീ ആരോപണങ്ങളാണ് ്‍്ചരക്കണ്ടി മെഡിക്കൽകോളജിനെതിരെ ഉയർന്നത്. പ്രവേശന മേൽനോട്ട സമിതി അഡ്മിഷൻ അപ്പാടെ റദ്ദാക്കി. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി സ്്പോട്ട് പ്രവേശനത്തിലുടെ അഡ്മിഷൻ ക്രമപ്പെടുത്താൻ നിർദ്ദേശിച്ചു. സ്്പോട്ട് പ്രവേശനത്തിന് കുട്ടികൾ പോകേണ്ട എന്നും കോളജ് രേഖകൾ ഹാജരാക്കിയാൽമതിയെന്നും കോടതിവിധിയും വന്നു. പക്ഷെ വേണ്ട രേഖകൾകോളജ് സമയബന്ധിതമായി നൽകിയില്ല. തുടർന്നാണ് ഈ കുട്ടികളെ ഇനി മെഡിക്കൽപഠനം തുടരാൻ അനുവദിക്കേണ്ടെന്ന് സുപ്രീംകോടതി വിധിക്കുന്നത്. ഇത് മറികടക്കാൻ സർക്കാര്‍‍ ഒാര്‍‍ഡിനൻസ് കൊണ്ടുന്നതും വിമർശനത്തിന് ഇടയാക്കിയിരുന്നു.