സാന്ത്വന ചികിൽസാ രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ സന്നദ്ധപ്രവർത്തകർ ഒത്തുകൂടി. മെച്ചപ്പെട്ട ചികിൽസാ സൗകര്യങ്ങൾ ഇല്ലാത്ത ജില്ലയിൽ രോഗികൾക്ക് ഏറെ ആശ്വാസമാണ് ഈ കൂട്ടായ്മ.
ഇരുപതോളം യൂണിറ്റുൾ ഈ കൂട്ടായ്മയ്ക്കു കീഴിലുണ്ട്. ജീവകാരുണ്യരംഗത്ത് അഞ്ഞൂറോളം വളണ്ടിയർമാർ പ്രവർത്തിക്കുന്നു. അവരെല്ലാം ഒത്തുകൂടി. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. മാറാരോഗികൾ, കിടപ്പുരോഗികൾ, പ്രായമായവർ സഹായം ആവശ്യമുള്ളവരിലേക്ക് ഇവർ കഴിഞ്ഞ പതിനാറ് വർഷമായി ഒാടിയെത്തുന്നു.
രോഗനിർണയം, സൗജന്യമരുന്നു വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവയാണ് ക്ലിനിക്കുകളുടെ പ്രധാനപ്രവർത്തനം. പരിചരണത്തിന് പ്രത്യേക പരീശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടേയും സഹകരണത്തോടെയാണ് സേവനം.