E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

പരിസരമലിനീകരണം നടത്തി പ്രവർത്തിച്ചിരുന്ന റിസോര്‍ട്ട് അടച്ചുപൂട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അട്ടപ്പാടിയില്‍ പരിസരമലിനീകരണം നടത്തി പ്രവർത്തിച്ചിരുന്ന റിസോര്‍ട്ട് അടച്ചുപൂട്ടി. വിജിലന്‍സ്, ആരോഗ്യ വിഭാഗങ്ങളുടെ പരിശോധനയെത്തുടർന്ന് പഞ്ചായത്താണ് പ്രവർത്തനാനുമതി റദ്ദാക്കിയത്. റിസോർട്ടിൽ നിന്ന് ശിരുവാണിപ്പുഴയിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു. 

അട്ടപ്പാടി വടകോട്ടത്തറ ആദിവാസി ഊരിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ഹോളിഡേയ്സ് എന്ന റിസോര്‍ട്ടാണ് അടച്ചു പൂട്ടിയത്. ഊരിന് സമീപമുളള റിസോര്‍ട്ടിൽ നിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ ശിരുവാണിപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതായി വിജിലൻസ് വിഭാഗം കണ്ടെത്തി. ഉൗര് നിവാസികൾ നൽകിയ പരാതിപ്രകാരമായിരുന്നു വിജിലൻസ് പരിശോധന. 

ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടു പ്രകാരം പഞ്ചായത്ത് ഉദ്യോഗസ്ഥർ റിസോർട്ടിന്റെ പ്രവർത്തനാനുമതി റദ്ദാക്കി. എന്നാൽ പഞ്ചായത്തിൽ ഉൾപ്പെടെ നേരത്ത പരാതി നൽകിയിട്ടും പരിഗണിച്ചിരുന്നില്ലെന്നാണ് ഉൗര് നിവാസികളുടെ പരാതി. അട്ടപ്പാടി മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്താൻ സ്ഥിരം വിജിലൻസ് സംഘം നിലവിലുണ്ട്.