കോഴിക്കോട് റയിൽവേ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. റയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് നിന്ന് രണ്ടാം പ്ലാറ്റ്മോഫിനെ ബന്ധിപ്പിക്കുന്നതാണ് പാലം. അടുത്തയാഴ്ച യാത്രികർക്കായി തുറന്നുനൽകും.
തെക്ക് ഭാഗത്ത് ബസിറങ്ങുന്ന യാത്രികർക്ക് വേഗത്തിൽ മൂന്നാം പ്ലാറ്റ്ഫോമിലെത്താൻ സാധിക്കും. രണ്ട് മൂന്ന് പ്ലാറ്റ്ഫോമുകളെ നാലാം പ്ലാറ്റ്്്ഫോമുമായി ബന്ധിപ്പിച്ച് നേരത്തെ പാലമുണ്ടായിരുന്നു. എന്നാൽ പിൻഭാഗത്തെ ബോഗിയിൽ നിന്നിറങ്ങുന്ന യാത്രികർക്ക് ഒന്നാം പ്ലാറ്റ്ഫോമിലേയ്ക്കെത്തുക ഏറെശ്രമകരമായിരുന്നു. പുതിയ പാലം വരുന്നതോടെ ഈ സാഹചര്യം മാറും. യാത്രികർക്ക് വേഗത്തിൽ വാഹനം നിർത്തിയിട്ട ശേഷം നേരിട്ട് പ്ലാറ്റ്ഫോമിലേയ്ക്ക് പ്രവേശിക്കാൻ കഴിയും. ടിക്കറ്റ് കൗണ്ടറും സമീപത്തായതിനാൽ കൂടുതൽ ഗുണം ചെയ്യും.
ഒന്നാം പ്ലാറ്റ്്ഫോമിന്റെ മുൻവശത്ത് നിന്നുള്ള പാലം നിർമാണത്തിന് സ്ഥലപരിമിതിയുള്ളതിനാലാണ് പാർക്കിങ് സ്ഥലത്തോട് ചേർന്ന് പണികൾ പൂർത്തിയാക്കിയത്.