E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

തളിപ്പറമ്പ് കീഴാറ്റൂര്‍ മോഡല്‍ സമരം പയ്യന്നൂരിലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തളിപ്പറമ്പ് കീഴാറ്റൂർ സമര മാതൃകയിൽ പയ്യന്നൂരിൽ എണ്ണ സംഭരണകേന്ദ്രം സ്ഥാപിക്കുന്ന വയലിലും സമരത്തിനൊരുങ്ങി നാട്ടുകാർ. വയലും തണ്ണീർത്തടവും കണ്ടൽക്കാടും ഉൾപ്പെടുന്ന നൂറ്റിമുപ്പതേക്കർ സ്ഥലം നികത്തിയാണ് എണ്ണ സംഭരണകേന്ദ്രം സ്ഥാപിക്കുന്നത്. കീഴാറ്റൂര്‍ സമരസമിതി നേതാക്കളും പയ്യന്നൂരിലെ സമരത്തിന് മുന്‍പന്തിയിലുണ്ട്. 

കണ്ണൂർ കലക്ടട്രേറ്റിന് മുൻപിൽ ധർണ്ണ നടത്തിയാണ് കീഴാറ്റൂരിലെ ജനങ്ങൾ നിർദിഷ്ട എണ്ണ സംഭരണകേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രവർത്തകരും പയ്യന്നൂരിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ സമിതിയുമാണ് സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്. പയ്യന്നൂരിലെ വയൽ സംരക്ഷിക്കാനും ശക്തമായ സമരം വേണമെന്ന നിലപാടിലാണ് കീഴാറ്റൂരിലെ ജനങ്ങൾ. 

എണ്ണ സംഭരണകേന്ദ്രത്തിനെതിരെ പ്രദേശവാസികളുടെ ഒപ്പ് ശേഖരിച്ച് സർക്കാരിന് ഹർജി നൽകാനാണ് സമരസമിതിയുടെ തീരുമാനം. പദ്ധതി സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റവന്യൂവകുപ്പ്. മധ്യകേരളത്തിലും മലബാറിലും എണ്ണ എത്തിക്കാനാണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നിലം മണ്ണിട്ട് നികത്താനൊരുങ്ങുന്നത്.