വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ വ്യത്യസ്ത പ്രചാരണ രീതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. ബൈക്ക് റാലി നടത്തിയാണ് ബോധവൽക്കരണം നടത്തുന്നത്. എസ്.പി ദേബേഷ് കുമാർ ബഹ്റയും ഭാര്യ ഉമാ ബഹ്റയും ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ്.കൂട്ടിന് കലക്ടറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരുമൊക്കെയുണ്ട്
വേങ്ങരയിലെ പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാർ എത്തണം. ബൈക്ക് റാലിയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. വേങ്ങരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കുറവാണ്. മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും സംഘം സഞ്ചരിച്ചു. ഓരോ കവലയിലും എത്തി വോട്ടിന്റെ പ്രാധാന്യം ജനങ്ങളെ ഓർമിപ്പിച്ചു.