'കോഴിക്കോട്ടെ ക്യാംപസുകളില്‍ സുജാതയ്ക്ക് വന്‍ സ്വീകരണം. ഉദാഹരണം സുജാതയിലെ കഥാപാത്രത്തെ പരിചയപ്പെടുത്താനെത്തിയ മഞ്ജുവാര്യര്‍ക്ക് കൗമാരകൂട്ടം നല്‍കിയത് ഉ്ജ്ജ്വലമായ വരവേല്‍പ്പായിരുന്നു.
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിനെ ആരവത്തോടെയാണ് ഗുരുവായൂരപ്പന് കോളേജിലെ ഫ്രീക്കന്മാർ സ്വീകരിച്ചത്. ആരാധകരുടെ മനസ്സറിഞ്ഞ് സ്വന്തം മൊബൈലില്‍ അവര്‍ക്കൊപ്പം മഞ്ജു സെല്‍ഫിയെടുത്തു. മലയാളസിനിമയ്ക്കും പെണ്മലയാളത്തിനും സുജാത ഉദാഹരണമാണെന്ന് മഞ്ജു. ഉദാഹരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ മഞ്ജുവിന്റെ വാക്കുകള്‍ ഏറ്റെടുത്തു ക്യാംപസ്. ഗുരുവായൂരപ്പന് കോളേജില്‍ നേരെ ദേവഗിരി സെന്റ്ജോസഫ് കോളേജിലേക്ക്.ആട്ടവും പാട്ടും സെല്‍ഫിയുമായി അവിടെയും സുജാത തകര്‍ത്തു.