കോഴിക്കോട് നഗരത്തിൽ തിരക്കേറിയ ഇടത്ത് പടക്കം കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി. പുഷ്പ ജംഗഷനിലെ പാലത്തിൽ നാട്ടുകാരാണ് പടക്കം കണ്ടത്. ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ ബോംബല്ലെന്ന് തെളിയുകയായിരുന്നു.
പുഷ്പ ജംഗ്·ഷനോട് ചേര്‍ന്നുള്ള പാലത്തിലാണ് ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. വാഹനയാത്രികർ വഴിയിലുപേക്ഷിച്ച സ്ഫോടക വസ്തുവെന്നാണ് ആദ്യം കരുതിയത്. നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ പടക്കമാണെന്ന് വ്യക്തമായി. പാലത്തിന് സമീപത്ത് തന്നെ പടക്കം വെള്ളമൊഴിച്ച് നിർവീര്യമാക്കി. ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.
പാലത്തിന് സമീപത്തെ കടയുടെ ഉദ്ഘാടനം കഴിഞ്ഞദിവസമാണ് നടന്നത്. ആഘോഷത്തിന് ഉപയോഗിച്ച വർണപ്പടക്കം റോഡിലേയ്ക്ക് തെറിച്ചുവീണുവെന്നാണ് നിഗമനം. ടൗൺ പൊലീസിന്റെ നേതൃത്വത്തിൽ പടക്കത്തിന്റെ ഉറവിടം അന്വേ·ഷിക്കുന്നുണ്ട്.