ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഗ്രീൻ കെയർ മിഷന്റെ നേതൃത്വത്തിലുള്ള ശുചിത്വവാരാഘോഷത്തിന് കോഴിക്കോട്ട് തുടക്കമായി. ജില്ലയിലെ ഖരമാലിന്യത്തൊഴിലാളികളെ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
നല്ല നാളേയ്ക്കായുള്ള കൂടിച്ചേരലാണിത്. ശുചിത്വ സന്ദേശവുമായി ബീച്ച് പരിസരത്ത് അവർ ഒത്തുചേർന്നു. നഗരത്തിലെ ഖരമാലിന്യത്തൊഴിലാളികൾ. ആദരവുമായി നഗരസഭയും. പരിപാടിയുടെ ഭാഗമായി പ്രത്യേക തെരുവ് ഗാനസന്ധ്യയും സംഘടിപ്പിച്ചു.
ശുചിത്വബോധവൽക്കരണസന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ നിരവധി പദ്ധതികളാണ് നഗരസഭയും ജില്ലാപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്നത്. ഒരാഴ്ച നീളുന്ന ശുചീകരണയഞ്ജത്തിനും തുടക്കമായി.