ഗാന്ധിജയന്തി ദിനത്തിൽ തകർന്ന റോഡുകൾ പുനർനിർമിച്ച്് കോളജ് വിദ്യാർഥികൾ. കോഴിക്കോട് നടക്കാവ് ഹോളി ക്രോസ് കോളജിലെ എൻ.എസ്.എസ് വോളന്റിയർമാരാണ് റോഡ് നിർമാണത്തിന് പങ്കാളികളായത്. പൊട്ടിപ്പൊളിഞ്ഞ റോഡ് പുനർനിർമിക്കുകയാണിവർ. വഴിയരികിലെ മാലിന്യക്കെട്ടുകളെല്ലാം നീക്കം ചെയ്തു. കാടുപിടിച്ച കിടന്ന റോഡിനിരുവശവും വൃത്തിയാക്കി. പിന്തുണയുമായി അധ്യാപകരും ഒപ്പമുണ്ട് കോളജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനങ്ങൾ.
Advertisement