കോഴിക്കോട് ജില്ലയിൽ ആദ്യമായി ട്രാൻസ്ജെൻഡറുകൾക്ക് മാത്രമായി പ്രത്യേക ക്ലിനിക്ക്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ബീച്ച് ആശുപത്രിയിൽ ആരംഭിക്കുന്ന ക്ലിനിക്കിന്റെ മേൽനോട്ടച്ചുമതല ആരോഗ്യവകുപ്പിനാണ്.
ചികിൽസ തേടിയെത്തുമ്പോൾ ട്രാൻസ്ജെൻഡർ ആണെന്ന പേരിൽ ആശുപത്രികളിൽനിന്ന് അവഗണന നേരിട്ട പരാതികൾ നിരവധി. പരിഹാരമായാണ് കോഴിക്കോട്ടെ ആദ്യ ട്രാൻസ്ജെണ്ടർ ക്ലിനിക്ക് ബീച്ച് ആശുപത്രിയിൽ ഒരുങ്ങുന്നത്. ആഴ്ചയിൽ ഒരു ഒരു ദിവസം പ്രവർത്തിക്കും. ആവശ്യമുള്ളവർക്ക് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. ട്രാൻസ്ജെൻഡേഴ്സിന് ആശുപത്രിയിൽ പ്രത്യേക ശുചിമുറി നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
തുടർ ചികിൽസയ്ക്ക് മെഡിക്കൽ കോളജിലേക്ക് അയക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതിനായി ക്ലിനിക്കിൽ നിന്ന് പ്രത്യേക നിറത്തിലുള്ള കാർഡും ലഭ്യമാക്കും.