കോഴിക്കോട് പുതുപ്പാടിയിൽ അഞ്ചാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി. കൈതപ്പൊയിൽ എൽപി സ്കൂളിലെ വിദ്യാർഥി നിഹാലിനാണ് മര്‍ദനമേറ്റത്.
ദേശീയഗാനം ആലപിക്കുന്നതിനിടെ നിഹാലിന്റെ കാലിയേക്ക് ബഞ്ച് വീണു. ഈ ശബ്ദം തന്റേതെന്ന് തെറ്റിദ്ധരിച്ച് അധ്യാപകൻ മർദിക്കുകയായിരുന്നുവെന്നാണ് നിഹാൽ പറയുന്നത്. കൈകൊണ്ടും വടി കൊണ്ടും ഇരുകാലിലും അടിക്കുകയായിരുന്നു.
ശരീരത്തിൽ രക്തം കട്ടപിടിച്ചതിന്റെ പാടുകളുണ്ട്. കൈതപ്പൊയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലും നിഹാലിനെ പ്രവേശിപ്പിച്ചു.
അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ താമരശേരി പൊലീസിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും പരാതി നൽകി.