E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

കൂടുതൽ മനോഹരിയായി മീൻമുട്ടി വെള്ളച്ചാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴി‍ഞ്ഞയാഴ്ച ഭേദപ്പെട്ട മഴ ലഭിച്ചതിനാൽ കൂടുതൽ മനോഹരമായിരിക്കുകയണ് വയനാട്ടിലെ മീൻമുട്ടി വെള്ളച്ചാട്ടം. മോശം കാലാവസ്ഥയെത്തുടർന്ന് കുറച്ചു ദിവസമായി മീൻമുട്ടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. 

കഴിഞ്ഞയാഴ്ച കനത്ത മഴ ലഭിച്ചത് മീൻമുട്ടിയെ പതിവിലധികം സുന്ദരിയായിരിക്കുന്നു. നിന്നുള്ള ഉറവകൾ ചേർന്നാണ് ഈ ഒഴുക്ക്. ഔഷധമൂല്യമുള്ള ചെടികളിൽ തട്ടിയും മുട്ടിയും പൂർവാധികം ശക്തിയോടെ വെള്ളം കുതിച്ചു വരുന്നു. പ്രകൃതി ഒരുക്കിവെച്ച രണ്ട് കൂറ്റൻ പാറകളാണ് ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം. താഴെ നിന്നും സാഹസികമായി ഒരു കിലോമീറ്ററോളം നടക്കണം മുകളിലെത്താൻ. വഴിയിലൊക്കെ ചെറിയചെറിയ കുത്തൊഴുക്കുകളാണ്. അപകടങ്ങളും പതിയിരിക്കുന്നു. 

ഏതുസമയം വന്നാലും ഇവിടെ തണുപ്പാണ്. പാറക്കെട്ടുകൾക്ക്പോലും ആ തണുപ്പുണ്ട്. കനത്ത മഴയെത്തുടർന്ന് കുറച്ചുദിവസം പ്രവേശനം നിർത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തുറന്നത്. ഇതോടെ സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. വെള്ളച്ചാട്ടം കാണാനും പാറക്കെട്ടുകളിലിറങ്ങി കുളിക്കാനും നിരവധി പേരാണ് എത്തുന്നത്. രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് പ്രവേശനം.