കരിപ്പൂർ വിമാനത്താവളത്തിൽ വിമാന ഗതാഗത നിയന്ത്രണത്തിനും സുരക്ഷക്കുമായി സ്ഥാപിച്ച എ.ഡി.എസ്.ബി സംവിധാനം അടുത്തമാസം ആദ്യം കമ്മിഷൻ ചെയ്തേക്കും. കമ്മിഷൻ ചെയ്യുന്നതിനു മുന്നോടിയായുള്ള പരിശോധനകൾ പൂർത്തിയായി.
ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങളുടെ സ്ഥാന നിർണയം നടത്തി വിമാനങ്ങൾ തമ്മിലുള്ള ദൂരവ്യത്യാസം മനസ്സിലാക്കുന്ന സംവിധാനമാണ് ഒാട്ടോമാറ്റിക് ഡിപ്പൻഡന്റ് സർവൈലൻസ്.
ബ്രോഡ്കാസ്റ്റിങ്.വ്യോമയാന രംഗത്തെ മികച്ച സുരക്ഷാ സംവിധാനം കൂടിയാണിത്,.എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം എ.ഡി.എസ്.ബിയുടെ പ്രവർത്തനം പരിശോധിച്ചു.പരിശോധനാ റിപ്പോർട്ട് ഉടൻ ഡി.ജി.സി.എക്ക് കൈമാറും.
സുരക്ഷാ സംവിധാനം പ്രവർത്തനം ആരംഭിച്ചാൽ എയർട്രാഫിക് കൺട്രോൾ യൂണിറ്റിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും.കൊച്ചി വിമാനത്താവളത്തിലെ റഡാറുമായി ഈ സംവിധാനം ബന്ധിപ്പിക്കാൻ കഴിയും.ഇതുവഴി വിമാനഗതാഗതം സുഗമമാക്കാൻ കഴിയുമെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ പ്രതീക്ഷ.