E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് ബീച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ബീച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാതുറമുഖ വകുപ്പ് ഒാഫീസര്‍ക്ക് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. ബീച്ച് വ്യാപകമായി കയ്യേറുന്നതിനെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു 

തീരത്തിന്റെ സൗന്ദര്യമാണ് പരമപ്രധാനം മാലിന്യമാണ് അതിന് പ്രധാന വെല്ലുവിളി.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി കൂടുതല്‍ സൗകര്യം വേണം.ഇതിനായി നടപടികള്‍ ഊര്‍ജിതമാക്കുന്നതിനാണ് ജില്ലാകലക്ടറും സംഘവും നേരിട്ടെത്തിയത്.ബീച്ചില്‍ തലങ്ങും വിലങ്ങും നീണ്ട് കിടക്കുന്ന തട്ടുകടകളാണ് മാലിന്യങ്ങളുടെ പ്രധാന ഉറവിടം.തട്ടുകടകളെ ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റിയാല്‍ ശുചീകരണ പ്രവര്‍ത്തികള്‍ എളുപ്പമാകും.പരക്കെയുള്ള മാലിന്യ പ്രശ്നത്തിനും പരിഹാരമാകും. 

മാലിന്യ കൂമ്പാരത്തിലൂടെ പ്രഭാത സവാരി ചെയ്യേണ്ടി വരുന്നതൊഴിവാക്കാന്‍ ശുചീകരണം രാത്രിയിലേക്ക് മാറ്റും.ബീച്ച് റോഡില്‍ തട്ടുകടകള്‍ ഒഴിവാകുന്നതോടെ കൂടുതല്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാനാകും.കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടി ഊര്‍ജിതമാക്കിയതായി കലക്ടര്‍ പറഞ്ഞു.നഗരസഭാ സെക്രട്ടറി ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തുറമുഖ വകുപ്പ് ഒാഫീസര്‍ അസിസ്റ്റന്റ് കലക്ടര്‍ ആര്‍ഡിഒ തുടങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ജില്ലകലക്ടര്‍ക്കൊപ്പം ബിച്ച് സന്ദര്‍ശിച്ചത്.