E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

തളിപ്പറമ്പ് കീഴാറ്റൂർ സമരത്തിൽ സിപിഎം നിലപാടിനെ തള്ളി സിപിഐ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂർ സമരത്തിൽ സിപിഎം നിലപാടിനെ തള്ളി സിപിഐ. വയൽ സംരക്ഷിക്കാനുള്ള ജനകീയസമരം ഇടതുപക്ഷ വിരുദ്ധസമരമല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്ന മന്ത്രിമാരാണ് പ്രകടനപത്രിക മറക്കുന്നതെന്നും അദേഹം വ്യക്തമാക്കി. 

കാര്യങ്ങൾ മനസിലാക്കാതെയാണ് സിപിഐ നേതാക്കൾ കീഴാറ്റൂരിലെത്തിയതെന്ന് പ്രകടനപത്രിക വായിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ വിശദീകരണം നൽകിയത് ഇന്നലെയാണ്. പ്രകൃതിയെ മറന്നുള്ള വികസനം പ്രകടനപത്രികയിൽ ഇല്ലെന്ന് പറഞ്ഞാണ് സിപിഐ തരിച്ചടിച്ചിരിക്കുന്നത്. 

നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നടപ്പാക്കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ടെന്ന് സിപിഎമ്മിനെ ഓർമ്മിപ്പിക്കുന്നു. 

നെൽവയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ നടക്കുന്ന സമരം സിപിഎം വിരുദ്ധ സമരമാണെന്ന സിപിഎമ്മിന്റെ നിലപാടും സിപിഐ തളളികളഞ്ഞു. ബൈപ്പാസ് നിർമാണത്തെക്കുറിച്ച് പുനഃരാലോചന വേണമെന്നും സിപിഐ ആവശ്യപ്പെട്ടു.