കോഴിക്കോട് കൊളത്തറ ചുങ്കത്ത് ചാലിയാര്‍പ്പുഴയുടെ കൈവഴിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി ശ്രീരാഗാണ് മരിച്ചത്. കണ്ണഞ്ചേരി ആര്.കെ.മിഷന് സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. അവധി ആഘോഷിക്കാന്‍ ചാലിയാര്‍പ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ശ്രീരാഗ്. കുട്ടി ഒഴുക്കില്‍പ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന മറ്റുകുട്ടികള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും, മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒളവണ്ണ സ്വദേശി പദ്മേഷാണ് ശ്രീരാഗിന്റെ അച്ഛന്.
Advertisement