കണ്ണൂർ ജില്ലയിലെ വരൾച്ചയെ പ്രതിരോധിക്കാൻ ജലം സുലഭം പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. മൂന്ന് വര്‍ഷംകൊണ്ട് അഞ്ച്്കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. അമ്പത്തിയഞ്ച് ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കാൻ ശേഷിയുള്ള കുളമാണിത്. മയിൽ പഞ്ചായത്തിൽ വെറുതെകിടന്ന ചെങ്കൽപ്പാറയിലാണ് വാൽക്കണ്ണാടിയുടെ രൂപത്തിൽ വൻ ജലസംഭരണി നിർമിക്കുന്നത്. ഇങ്ങനെ എല്ലാ ഡിവിഷനുകളിലും കുളങ്ങൾ കുഴിക്കും. കിണറുകൾ റീചാർജ് ചെയ്യുന്ന പദ്ധതികളുമുണ്ട്. ഇതിനുപുറമെ നിലവിലുള്ള ജലാശയങ്ങൾ വ്യത്തിയാക്കുകയും ചെയ്യും. കഴിഞ്ഞ പത്ത്്വർഷത്തിനിടയിൽ ഭൂർഭ ജലനിരപ്പ് ആറ് മീറ്റർ കുറഞ്ഞതാണ് ജലം സുലഭം പദ്ധതി ആരംഭിക്കാൻ കാരണം.
Advertisement