കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധ നയം പ്രചാരണായുധമാക്കി വേങ്ങരയിൽ യുഡിഎഫിന്റെ ആദ്യ തിരഞ്ഞെടുപ്പ് കൺവെൻഷൻ. മത ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ന്യൂന പക്ഷങ്ങളുടെ സംരക്ഷണം മറന്ന പിണറായി, മോദി സർക്കാരുകൾക്കെതിരയുള്ള വിധി എഴുത്താകണം വേങ്ങര ഉപതിരഞ്ഞെടുപ്പ്. വേങ്ങരയിൽ ഇടതുപക്ഷം പരാജയം സമ്മതിച്ചു കഴിഞ്ഞു.ആടിനെ പട്ടിയാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പഞ്ചായത്ത് കൺവെൻഷനുകൾക്കും കുടുംബ സംഗമങ്ങൾക്കും യു ഡി എഫ് വ്യാഴാഴ്ച തുടക്കം കുറിക്കും.