കനോലി കനാല്‍ വികസനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് നാട്ടുകാര്‍. കുടിയൊഴിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് ചൂണ്ടിക്കാട്ടി തീരജനസംരക്ഷണസമിതി കലക്ടറേറ്റിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ആരെയും ഒഴിപ്പിയ്ക്കാതെ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു.
കനാലിന്റെ വീതി കൂട്ടുമ്പോള്‍ 530 വീടുകളും 110 കടകളും ഒഴിപ്പിയ്ക്കേണ്ടി വരും. ഇതാണ് പ്രതിഷേധത്തിന് കാരണം. 14 മീറ്റര്‍ വീതിയില്‍ ചെളി നീക്കം ചെയ്ത് കനാലിനെ സംരക്ഷിയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ 16 മീറ്റര്‍ വീതിയുണ്ടായിരുന്നത് ഇപ്പോള്‍ എട്ട് മീറ്ററായി ചുരുങ്ങിയെന്നും കയ്യേറ്റം മൂലമാണ് ഇത് സംഭവിച്ചതെന്നും ജലവിഭവ വകുപ്പ് ആരോപിയ്ക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ താമസിയ്ക്കുന്ന തങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നാണ് പ്രദേശവാസികളുടെ തീരുമാനം.
എന്നാല്‍ ആരെയും കുടിയൊഴിപ്പിയ്ക്കേണ്ടി വരില്ലെന്ന് കലക്ടര്‍ അറിയിച്ചു. നിലവിലുള്ള വീതിയില്‍ തന്നെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.