ദുരന്തങ്ങള്‍ നേരിടാന്‍ അഗ്നിശമന സേനയുടെ പുതിയ രക്ഷാ ടീം. പ്രാദേശിക തലത്തിലാണ് നാല്‍പ്പത് പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ ഭരണകൂടവും അഗ്നിശമനസേനയും പുതിയ സംഘത്തെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമാണ് ഇത്.
ഓരോ ദുരന്ത മുഖത്തും ആദ്യം ഓടിയെത്തുന്നത് പൊലിസോ അഗ്നിശമന സേനയോ അല്ല. നാട്ടുകാരാണ്. എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിയ്ക്കാത്തതിനാല്‍ കാര്യക്ഷമമായി രക്ഷാ പ്രവര്‍ത്തനം നടത്താനോ ജീവന് രക്ഷിയ്ക്കാനോ പലര്‍ക്കുമാകാറില്ല. ഇതു തിരിച്ചറിഞ്ഞാണ് പ്രാദേശികമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്കാന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിശമന സേനയും തീരുമാനിച്ചത്. ആദ്യ ഘട്ടമായി നാല്‍പ്പതംഗ സംഘത്തെ രൂപീകരിച്ചു.
ഇവര്‍ക്കുള്ള പരിശീലനം അടുത്ത ദിവസം മുതല്‍ നല്കി തുടങ്ങും. ഇരവഞ്ഞിപ്പുഴയിലും ചാലിയാറിലുമായിരിയ്ക്കും ആദ്യ ഘട്ട പരിശീലനം. ഇതിനു പുറമേ തീപിടുത്തം അടക്കമുള്ളവയെ നേരിടാനുള്ള പ്രത്യേക പരിശീലനവും ഉണ്ടാകും.