കണ്ണൂരിൽ സിപിഎം പിന്തുണയില്ലാതെ പാർട്ടി ഗ്രാമത്തിൽ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ. നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തളിപ്പറമ്പ് കിഴാറ്റൂരിൽ നടക്കുന്ന സമരത്തിനാണ് സിപിഐ ജില്ലാ സെക്രട്ടറി നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചത്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാർ കീഴാറ്റൂരിലെ സമരപന്തലിലെത്തിയത്. സമരം തുടങ്ങി പതിനൊന്ന് ദിവസമായിട്ടും ജനകീയസമരം അംഗീരിക്കാൻ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ഇടതുപക്ഷ സർക്കാരിലെ പ്രധാന ഘടകക്ഷിയായ സിപിഐ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. തലമുറകളെ നശിപ്പിക്കുന്ന റോഡ് വേണ്ടയെന്ന് സിപിഐ ജില്ലാ നേതൃത്വം ഉറപ്പിച്ച് പറയുന്നു.
കഴിഞ്ഞദിവസം ബിജെപി-ആർഎസ്എസ് നേതാക്കളും സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.