കോഴിക്കോട്, കനോലി കനാല്‍ വികസത്തിനെതിരെ പ്രദേശവാസികള്‍. കനാല്‍ 14 മീറ്റര്‍ വീതി കൂട്ടുന്പോള്‍ 530 വീടുകളും 110 കടകളും ഒഴിപ്പിയ്ക്കേണ്ടി വരും.
കയ്യേറ്റമൊഴിപ്പിയ്ക്കല്‍ എന്ന പേരില്‍ കുടിയൊഴിപ്പയ്ക്കലാണ് നടക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കായല്‍ തീരം കയ്യേറിയവരെ ഒഴിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ചരിത്രകാരന് എം.ജി. എസ് നാരായണന്റെ നേതൃത്വത്തിലാണ് കനാല്‍ വീതി കൂട്ടുന്നതിനെതിരെ നാട്ടുകാര്‍ സമരം സംഘടിപ്പിയ്ക്കുന്നത്