പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ താനടക്കമുളള ലീഗ് നേതാക്കളെല്ലാം മൽസരരംഗത്തിറങ്ങാൻ സജ്ജമാണന്ന് ജില്ല സെക്രട്ടറി കെ.എൻ.എ ഖാദർ. വേങ്ങരയിലെ പ്രാദേശിക കോൺഗ്രസ്, ലീഗ് ഭിന്നതകൾ ഏറെക്കുറെ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെ.എൻ.എ ഖാദർ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരുക്കങ്ങളെല്ലാം മുസ്്ലിംലീഗ് നേരത്തെ പൂർത്തിയാക്കിയതാണ്. വേങ്ങര, കണ്ണമംഗലം, പറപ്പൂർ പഞ്ചായത്തുകളിലാണ് കോൺഗ്രസ്,ലീഗ് പ്രാദേശിക ഭിന്നതയുളളത്.
കണ്ണമംഗലത്തെ തർക്കം ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു. ബാക്കിയുളള തർക്കങ്ങളും പരിഹരിക്കാനുളള ശ്രമം നടക്കുകയാണ്. എന്തായാവും പ്രാദേശിക ഭിന്നതകൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്ഥാനാർഥി പട്ടികയിൽ കെ.എൻ.എ ഖാദറിന്റെ പേര് സജീവ പരിഗണനയിലുണ്ട്.