കിഴക്കൻ ഏറനാട്ടുകാരുടെ ആശ്രയമായ കാളികാവ് പുഴയിൽ ലോഡു കണക്കിന് മാലിന്യങ്ങൾ അടിഞ്ഞുകൂടിയ നിലയിൽ. മലയോര മേഖലയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പുഴയിലാണ് ലോഡു കണക്കിന് മാലിന്യങ്ങൾ കെട്ടികിടക്കുന്നത്
മാലിന്യങ്ങൾ നിറഞ്ഞ് ഒരു പുഴതന്നെ ഇല്ലാതാവുകയാണ്. പുഴയിലേക്ക് ചാഞ്ഞുനിന്ന മരത്തടിയിൽ തങ്ങിയാണ് മാലിന്യങ്ങൾ കെട്ടികിടക്കുന്നത്.ഇത് പുഴയുടെ ഒഴുക്കിനെ തന്നെ ബാധിച്ചു തുടങ്ങി.കോഴി ,പച്ചക്കറി.ഹോട്ടൽ മാലിന്യങ്ങളാണ് ഏറേയും
കുളിക്കാനും കുടിക്കാനും ഉൾപ്പടെ ജനങ്ങൾ ആശ്രയിച്ചിരുന്ന പുഴയാണിത്.ഡെങ്കിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് ഭാഗത്താണ് മാലിന്യക്കൂമ്പാരം.
പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പ്രദേശം ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാവും