രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ഫറോക്ക് നഗരസഭ ഭരണം നിലനിർത്തി യുഡിഎഫ്. രണ്ടു ദിവസമായി കാണാതിരുന്ന കൗണ്‍സിലർ മൊയ്തീൻ കോയയെ വോട്ടെടുപിന് എത്തിക്കാനായതോടെയാണ് യുഡിഎഫിന് വിജയിക്കാനായത്. ഒരംഗമുള്ള ബിജെപി വോട്ട് അസാധുവാക്കി
മുസ്ലിം ലീഗിന്റെ പി. റുബീന ഇനി ഫറോക്ക് നഗരസഭ ചെയർപേഴ്സൻ. 18 നെതിരെ 19 വോട്ടുകൾക്കാണ് വിജയം. കൈ വിട്ടു പോകുമായിരുന്ന ഭരണം ഏറെ പണി പെട്ടാണ് യുഡിഎഫ് നിലനിർത്തിയത്. കാണാതായ മൊയ്തീൻ കോയ അവസാന നിമിഷം വോട്ടെടുപ്പിന് എത്തിയതോടെയാണ് യുഡിഎഫ് അംഗങ്ങൾക്ക് ശ്വാസം നേരെ വീണത്. എന്നാൽ.യുഡിഎഫിന്റേത് താൽക്കാലിക വിജയം മാത്രമാണെന്നാണ് എൽഡിഎഫിന്റെ ആരോപണം.