നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിലേക്ക് കോഴിക്കോടിന്റെ വടക്കൻമേഖലകളിൽ നിന്നുമുള്ള ഏളുപ്പമാർഗമായ നാദാപുരം -ചെറ്റക്കണ്ടി-മട്ടന്നൂർ റോഡ് വീതികൂട്ടി പുനർനിർമിക്കുന്നത് മുടങ്ങി. റോഡിനിരുവശമുള്ള സ്ഥലമുടമകളുടെ എതിർപ്പാണ് കാരണം.
യു.ഡി.എഫ് സർക്കാരിന്റെ അവസാനക്കാലത്താണ് നാദാപുരം ചെറ്റക്കണ്ടി മട്ടന്നൂർ റോഡ് വീതികൂട്ടി വികസിപ്പിക്കാൻ തീരുമാനിച്ചത്. ഏഴ് കിലോമീറ്റർ റോഡ്, പതിനൊന്ന് മീറ്റർ വീതിയിൽ വികസിപ്പിനായി ഏഴര കോടി രൂപയാണ് അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പണികൾ ആരംഭിക്കുകയും ചെയ്തു. തുണിയേരി പഞ്ചയാത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം ഉടമകൾ തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ നിന്നും നിർദിഷ്ട വിമാനത്താവളത്തിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ വഴിയുടെ വികസനമാണ് ചിലരുടെ വാശിക്ക് മുന്നിൽ നിശ്ചലമാകുന്നത്.