കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോഴിക്കോട് നഗരത്തില്‍ പരിശോധന ശക്തമാക്കി അഗ്നിശമനസേന. സുരക്ഷാസംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയ മൂന്നു ഹോട്ടലുകള്‍ക്ക് നോട്ടിസ് നല്കി. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് തീരുമാനം.
ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, തിയറ്ററുകള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അഗ്നിശമനസേനയുടെ പരിശോധന. ഇരുന്നൂറ് കെട്ടിടങ്ങളാണ് ഒരാഴ്ചകൊണ്ട് പരിശോധന നടത്തുന്നത്. അഗ്നിശമനാസംവിധാനങ്ങള് പ്രവര്‍ത്തനക്ഷമമാണോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ കെ.എസ്.ആര്.ടി.സി ടെര്‍മിനലിന് സമീപത്തുള്ള ഹോട്ടലുകളില്‍ സംഘം സന്ദര്‍ശനം നടത്തി.
പുതിയ െകട്ടിടങ്ങള്ക്കുള്ള എന്‍.ഒ.സി ലഭിക്കണമെങ്കില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ സംവിധാനങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കും. പരിശോധനകള്‍ക്കുശേഷം റിപ്പോര്‍ട്ട് കലക്ടര്‍ക്കു കൈമാറാനാണ് തീരുമാനം.