കോഴിക്കോട് കാരശേരി സഹകരണബാങ്കിന്റെ രാമനാട്ടുകര ശാഖ ഉദ്ഘാടനം ജനകീയ പ്രതിഷേധത്തെത്തുടർന്ന് മാറ്റി. പുതിയ ശാഖയ്ക്ക് അനുമതിയില്ലെന്ന ആരോപണം ശക്തമായതിനെത്തുടർന്നാണ് ഉദ്ഘാടനപരിപാടി റദ്ദാക്കിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. നിരവധി രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കാനിരുന്ന വലിയ ചടങ്ങ്. ബാങ്ക് ഉദ്ഘാടനത്തിന്റെ ഫ്ലക്സും ബോർഡുകളും കൊണ്ട് നഗരവും നിറഞ്ഞു. എന്നാല്‍ ബാങ്കിനുമുന്നിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം തുടങ്ങിയതോടെയാണ് പ്രശ്നം വഷളായത്. ശാഖയ്ക്ക് അനുമതിയില്ലെന്ന് കാട്ടി ബാങ്കിന് ജോയിന്റ് റജിസ്ട്രാർ നോട്ടിസ് നൽകിയിരുന്നതായി ജനകീയ സമിതി ആരോപിക്കുന്നു.
ഇതോടെ പരിപാടി റദ്ദാക്കാൻ തീരുമാനം. ഉദ്ഘാടനം കാത്തിരുന്നവർ നിരാശരായി മടങ്ങി. ശാഖ നിയമാനുസൃതമല്ലെന്ന് കാട്ടി കെട്ടിടത്തിനുമുന്നിൽ പൊലീസിന്റെ നോട്ടിസും പതിച്ചു