അവധിക്കാലത്ത് വിനോദത്തിനപ്പുറം സാമൂഹ്യപ്രവർത്തനങ്ങളിൽക്കൂടി സജീവമാകുകയാണ് കോഴിക്കോട്ടെ ഒരു സംഘം കോളജ് വിദ്യാർഥികൾ. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയാൽ ഇവരുടെ സാമൂഹ്യ പ്രതിബദ്ധത കണ്ടറിയാം. പെയിന്റടിച്ച് മനോഹരമാക്കുന്നത് രോഗികളുപയോഗിച്ചുക്കൊണ്ടിരുന്ന തുരുമ്പെടുത്ത കട്ടിലുകളാണ്.
ഇനി ഏഴുദിനം ഇവിടുത്തെ അന്തേവാസികൾക്കൊപ്പം ഇവരും ചേരും. ആതുരസേവനരംഗത്ത് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പിക്കാനുള്ള പുനർജനി പദ്ധതിയുടെ ഭാഗമായാണ് സപ്തദിനക്യാംപ്. സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള ജെഡിറ്റി പോളിടെക്നിക് കോളജിലെ 80ലധികം എൻ.എസ്.എസ് വോളന്റിയർമാരാണ് ക്യാംപിൽ പങ്കെടുക്കുന്നത്.
.