E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

കോടമഞ്ഞിന്റെ സൗന്ദര്യം തേടിയൊരു യാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗതാഗതക്കുരുക്ക് ഇല്ലെങ്കിൽ മഴക്കാലത്ത്‌ ഏറെ സുഖകരമാണ് താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര. 9 ഹെയർ പിൻ വളവുകളുള്ള ചുരത്തിന്റെ വശങ്ങളിൽ ചെറിയ വെള്ളചാട്ടങ്ങൾ മഴ സീസണിൽ സജീവമാകും. കോട മഞ്ഞും യാത്രക്ക് ഭംഗി നല്കുന്നു. 

പച്ചപ്പുകൾക്കും പാറക്കെട്ടുകൾക്കും ഇടയിലൂടെ വഴി വെട്ടിത്തെളിച്ചു ഒഴുകുകയാണ് വെള്ളം. ചുരത്തിന്റെ വശങ്ങളിൽ ചെറിയ ചെറിയ ഒഴുക്കുകൾ. പാറക്കെട്ടുകളിൽ ജലം കൊണ്ട് കോറിയിട്ട പാടുകൾ. കറുത്ത മണ്ണിലൂടെ ഊർന്നിറങ്ങുന്ന തുള്ളികൾ ചേർന്നാണ് കാട്ടരുവിയാകുന്നത്. 

രാവിലെകളിൽ കോടപിടിച്ചു കിടക്കും ചുരം. പച്ചപ്പ്‌ പുതച്ച മലയടിവാരം വെള്ള പുതച്ചു കിടക്കും. പതുക്കെ പച്ചപ്പ്‌ കോടക്കി വഴിമാറിയേക്കും. പൂർണ്ണമായും വെള്ളയാകും. ഇതിനിടയിലൂടെ കെഎസ്ആർടിസി ബസുകൾ ‌ വളഞ്ഞു പുളഞ്ഞു വരുന്നത് കാണാം. മുകളിൽ നിന്നും നോക്കിയാൽ ഉറുമ്പിൻ കൂട്ടങ്ങൾ പോലെയാണ് വലിയ വാഹനങ്ങൾ വരുന്നത്. യാത്രക്കാർ ഉപേക്ഷിക്കുന്ന ഭക്ഷണം കാത്തിരിക്കുന്ന കുരങ്ങൻമ്മാരാണ് സ്ഥിരം കാഴ്ച. സെൽഫി എടുക്കാനും തിരക്കാണ്. ബ്ലോക്ക്‌ ഇല്ലെങ്കിൽ സുഖകരമാണ് യാത്ര. 9 വലിയ വളവുകളാണ് ചുരം.