മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയെ ഔഷധ സസ്യങ്ങളടെ കലവറയാക്കുകയാണ് ഇരുമ്പുഴി ഒരു ഒൗഷധ ഗ്രാമം പദ്ധതി. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പ്രമോദ് ഇരുമ്പുഴിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു നാടിനെ ഒൗഷധഗ്രാമമാക്കാനുള്ള ഒരുക്കത്തിലാണ് ഈ കുട്ടികൂട്ടം.ശ്രദ്ധയോടെ ഒാരോ ചെടികളും വിതരണത്തിനായി തയാറാക്കുകയാണ്.ഇരുമ്പുഴിയിലെ അഞ്ച് സ്കൂളുകളിലായി ഇതിനകം തന്നെ രണ്ടായിരത്തി ഇരുന്നൂറോളം ഒൗഷധ സസ്യങ്ങൾ വിതരണം ചെയ്തു.ഇതിനായി ഒാരോ സ്കൂളുകളിലേയും 25 വിദ്യാർഥികളെയാണ് തിരഞ്ഞെടുത്തത്. നാട്ടിൻപുറങ്ങളിലും ഇടവഴികളിലും കണ്ടിരുന്ന ഒൗഷധസസ്യങ്ങൾ തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.
ഒാരോ സസ്യങ്ങളുടെ പ്രാധാന്യത്തെകുറിച്ചും ഗുണങ്ങളെകുറിച്ചും കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം പഠിക്കാനും കുട്ടികൾക്ക് വലിയ താൽപര്യം. ഒക്ടോബർ അവസാനത്തോടെ ഇരുമ്പുഴിയെ ഒൗഷധഗ്രാമമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.