തലശേരി-മാഹി ബൈപ്പാസിനുവേണ്ടി അഴിയൂരിലെ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പദ്ധതി പ്രദേശത്തെ ജനങ്ങൾ സമരത്തിനൊരുങ്ങുന്നു. മാഹിയിലെ തടസം പുതുച്ചേരി സർക്കാർ ഇടപ്പെട്ട് പരിഹരിച്ചതുപോലെ അഴിയൂരിലും വിപണിവില നൽകി ഭൂമി ഏറ്റെടുക്കാൻ കേരള സർക്കാര് മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വർഷങ്ങളുടെ കാത്തിരിപ്പിന്ശേഷമാണ് മാഹിയിലെ സ്ഥലം ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.പക്ഷേ തൊട്ടടുത്ത ഗ്രാമമായ കോഴിക്കോട് ജില്ലയിലെ അഴിയൂരിലെ ഏൺപത് കുടുംബങ്ങളുടെ ദുരിതത്തിന് സംസ്ഥാന സർക്കാർ ഇതുവരെ പരിഹാരം കണ്ടിട്ടില്ല. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ ദേശീയപാത ഉപരോധം ഉൾപ്പടെയുള്ള സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് നാട്ടുകാർ.